
ആലപ്പുഴ : ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം വിവാദത്തില്‍. ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്നു രണ്ട് മന്ത്രിമാരെയും രണ്ട് എംപിമാരെയും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. മന്ത്രിമാരായ തോമസ് ഐസക്കിനെയും തിലോത്തമനെയും എം പിമാരായ എ എം ആരിഫിനെയും കെ സി വേണുഗോപാലിനെയുമാണ് ഒഴിവാക്കിയത്.
കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍ നിന്നയച്ച പട്ടികയിലാണ് ഇവരെ ഒഴിവാക്കിയിരിക്കുന്നത്. പകരം കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വിജയ് കുമാർ സിങ്ങിനെയും കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജി സുധാകരൻ, നഗരസഭ അധ്യക്ഷ സൗമ്യ രാജ്, കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത സെക്രട്ടറി, സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി എന്നിവർ മാത്രമാണ് കേന്ദ്രം അംഗീകരിച്ച പട്ടികയിലുള്ളത്. ഇതില്‍ തിരുത്തല്‍ വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കത്തുനല്‍കി. സ്ഥലം എം പിയെ ഒഴിവാക്കുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും കേരളം ചൂണ്ടിക്കാട്ടി.
Post Your Comments