കൊല്ലം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മൂവാറ്റുപുഴ സ്വദേശി പ്രിൻസ് പീറ്ററിനെയാണ് കൊല്ലം കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഓൺലൈൻ പഠനത്തിനായി രക്ഷിതാക്കൾ വാങ്ങി നൽകിയ മൊബൈൽ ഫോണിൽ സാമൂഹ്യ മാധ്യമം വഴിയാണ് പെൺകുട്ടി പ്രതിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് മൂവാറ്റുപുഴയിൽ നിന്നും കണ്ണനല്ലൂരിൽ എത്തിയ പ്രതി പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു ഉണ്ടായത്.
തുടർന്ന് പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് കണ്ടെത്തുകയുണ്ടായത്. സിഐ വിപിൻകുമാറിന്‍റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിലെ വീട്ടിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments