കൽപറ്റ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി വാവാട് മൊട്ടമ്മൽ സിറാജുദ്ദീനെ (27) നെയാണ് വൈത്തിരി പൊലീസ് സബ് ഇൻസ്പെക്ടർ കെ. പ്രവീൺകുമാർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 12നായിരുന്നു പരാതിക്കാസ്പദമായ സംഭവം.
വൈത്തിരിയിലെ റിസോർട്ടിൽ വെച്ചായിരുന്നു പീഡനം. കൊലപാതകം, വധശ്രമം, മോഷണം തുടങ്ങിയ കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയാണെന്നു പൊലീസ് പറഞ്ഞു. ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണു സംഭവം.
Post Your Comments