
പാലക്കാട്: കേരളത്തിലെ ബിജെപിയുടെ പ്രധാന ശക്തി കേന്ദ്രങ്ങളായ മലമ്പുഴയും പാലക്കാടും ഇനി ബിജെപി എ ഗ്രേഡ് മണ്ഡലങ്ങളുടെ പട്ടികയില്‍. എന്നാൽ പാലക്കാട് സന്ദിപ് വാര്യരും മലമ്പുഴയില്‍ സി. കൃഷ്ണകുമാറും ബിജെപി സ്ഥാനാര്‍ഥികളായേക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ സംസ്ഥാന നേതാക്കളും മത്സരിക്കാനെത്തിയേക്കുമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ. കൃഷ്ണദാസ് പറഞ്ഞു.
പാലക്കാട് മത്സരിപ്പിക്കാനാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ നഗരസഭാ ഉപാധ്യക്ഷനുമായ സി. കൃഷ്ണകുമാറിനെ ആലോചിച്ചതെങ്കിലും മലമ്പുഴയില്‍ മത്സരിക്കാനാണ് അദ്ദേഹത്തിന് താത്പര്യം. ബിജെപി മലമ്ബുഴ, അകത്തേത്തറ, മുണ്ടൂര്‍ പഞ്ചായത്തുകളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയിരുന്നു. വിഎസിന്‍റെ മലമ്പുഴയിലെ അസ്സാന്നിധ്യവും തദ്ദേശീയര്‍ വേണമെന്ന പ്രാദേശിക ആവശ്യവും കൃഷ്ണകുമാറിനെ തുണയ്ക്കുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍.
Post Your Comments