Latest NewsKeralaNews

ഭര്‍ത്താവിന് ജാമ്യം സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചു; കൊലക്കേസ് പ്രതി പിടിയിൽ

2019 മേയില്‍ തോല്‍പെട്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് അശോകൻ

ജയിലിലായ ഭര്‍ത്താവിന് ജാമ്യം നേടാൻ സഹായിക്കാമെന്ന് പറഞ്ഞു യുവതിയെ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കണ്ണൂര്‍ ഇരിട്ടി വിളമന സ്വദേശിയും കൊലക്കേസ് പ്രതിയുമായ അശോകന്‍ (45) ആണ് അറസ്റ്റിലായത്.

2020 നവംബര്‍ 20ലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. തൊണ്ടന്‍നാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയെയാണ് അശോകന്‍ പീഡിപ്പിച്ചത്. തടവുകാരനായ ഭര്‍ത്താവിന് ജാമ്യം സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് മക്കിമല വനത്തിലേയ്ക്ക് യുവതിയെ കൊണ്ടുപോയി ഇയാള്‍‌ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചു.

read also:ആശുപത്രിയില്‍ എത്തിയ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം, നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചയാള്‍ മരിച്ചു

അതിനു പിന്നാലെ പോയ ഇയാളെ കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലെ വിരാജ്പേട്ട മുറനാട് ബ്രോസി എന്ന സ്ഥലത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്. 2019 മേയില്‍ തോല്‍പെട്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ അശോകൻ ഒന്നരവര്‍ഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. അടുത്തിടെയാണു
ഇയാൾ ജാമ്യത്തില്‍ ഇറങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button