വിതുര: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരിക്കുന്നു. ചരിഞ്ഞ ആനയ്ക്ക് സമീപം കുട്ടിയാനയുമുണ്ടായിരുന്നു. ചരിഞ്ഞതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ലഎന്നാണ് ലഭിക്കുന്ന വിവരം. കാട്ടാനയുടെ ശരീരത്ത് പരിക്കുകളൊന്നും കാണാനില്ല. രോഗം മൂലമാണ് ആന ചരിഞ്ഞതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
വനംവകുപ്പ് അധികൃതർ എത്തി സ്ഥലത്ത് പരിശോധന നടത്തുകയുണ്ടായി.
Post Your Comments