
കാസര്‍കോട്: ആശുപത്രിയില്‍ എത്തിയ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം, നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചയാള്‍ മരിച്ചു. മകന്റെ ചികിത്സയ്ക്ക് ആശുപത്രിയില്‍ എത്തിയ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ മദ്ധ്യവയസ്‌കനാണ് മരിച്ചത്. ചെമ്മനാട് ചളിയങ്കോട് സ്വദേശിയായ റഫീക്ക് (49) ആണ് മരിച്ചത്. കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. യുവതിയോട് മോശമായി പെരുമാറിയ ഇയാളെ ആദ്യം യുവതി മര്‍ദ്ദിച്ചു. തുടര്‍ന്ന് ആളുകള്‍ വരുന്നത് കണ്ട് രക്ഷപ്പെട്ട് പുറത്തേക്കോടിയ ഇയാളെ സ്ഥലത്തെ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരില്‍ ചിലരും ഓടിച്ച് മര്‍ദ്ദിച്ചിരുന്നു. കാസര്‍കോട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണമടഞ്ഞു.
Read Also : ഇന്ത്യയ്ക്ക് നാല് തലസ്ഥാനങ്ങൾ വേണമെന്ന ആവശ്യവുമായി ബംഗാൾ മുഖ്യമന്ത്രി
എന്നാല്‍ ആള്‍ക്കൂട്ട മര്‍ദ്ദനമാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അടിയേറ്റ് വീണ ശേഷം വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു റഫീക്കെന്ന് പൊലീസ് പറയുന്നു. ഇയാള്‍ അപമാനിക്കാന്‍ ശ്രമിച്ച യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
Post Your Comments