കൊല്‍ക്കത്ത: ജയ് ശ്രീറാം വിളിയും, മോദിയ്ക്ക് അനുകൂലമായി കരഘോഷവും, പ്രതിഷേധിച്ച് സ്റ്റേജില്‍ നിന്നിറങ്ങി മമതാ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ പ്രസംഗിക്കാന്‍ വിസമ്മതിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനാണ് നരേന്ദ്ര മോദി എത്തിയത്. മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുളള പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
Read Also : മത്സരിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്; ബിജെപിയിൽ മത്സര രംഗത്ത് താരങ്ങളും
മമത ബാനര്‍ജിയെ പ്രസംഗിക്കാനായി ക്ഷണിച്ചതിന് പിന്നാലെ സദസ്സില്‍ നിന്ന് ജയ് ശ്രീറാം മുദ്രാവാക്യം മുഴങ്ങി. ഇതോടെയാണ് മമത ബാനര്‍ജി പ്രധാനമന്ത്രി ഇരിക്കുന്ന വേദിയില്‍ തന്റെ പ്രതിഷേധം പരസ്യമായി അറിയിച്ചത്. ഇത് സര്‍ക്കാര്‍ പരിപാടി ആണെന്നും പാര്‍ട്ടി പരിപാടി അല്ലെന്നും മുദ്രാവാക്യം വിളിക്കുന്നവരോട് മമത ബാനര്‍ജി തുറന്നടിച്ചു. സര്‍ക്കാരിന്റെ പരിപാടികള്‍ക്ക് പാലിക്കേണ്ട ചില മര്യാദകളുണ്ട്. ഒരാളെ പരിപാടിക്ക് വിളിച്ചതിന് ശേഷം അപമാനിക്കുന്നത് നിങ്ങള്‍ക്ക് ചേര്‍ന്നതല്ല. അതിനാല്‍ പ്രതിഷേധമെന്ന നിലയ്ക്ക് താന്‍ സംസാരിക്കാന്‍ തയ്യാറല്ലെന്ന് മമത നിലപാട് വ്യക്തമാക്കിയതിന് ശേഷം സ്വന്തം സീറ്റില്‍ ചെന്നിരിക്കുകയായിരുന്നു.
Post Your Comments