COVID 19Latest NewsKeralaNattuvarthaNews

കോട്ടയത്ത് ഇന്നലെ 9 കേന്ദ്രങ്ങളിലും 100 പേർ വീതം കോവിഡ് കുത്തിവയ്പ് എടുത്തു

ഇതാദ്യമായി ജില്ലയിൽ കോവിഡ് കുത്തിവയ്പ് 100 കടന്നു

കോട്ടയം: ജില്ലയിൽ ഇതാദ്യമായി കോവിഡ് വാക്സീൻ വിതരണം ആരംഭിച്ചതിനുശേഷം 100 പേർ വീതം കുത്തിവയ്പ് എടുത്തു. 9 കേന്ദ്രങ്ങളിലായി നടന്ന കുത്തിവെയ്പുകളിലും നൂറു പേർ വീതം എത്തി. ഇതുവരെ വാക്സീൻ എടുത്തയാളുകളുടെ ആകെ എണ്ണം 3480 ആയി.

6 ആശുപത്രികളിൽ കൂടി കുത്തിവയ്പ് ആരംഭിക്കും. ഇടമറുക്, തലയോലപ്പറമ്പ്, അറുനൂറ്റിമംഗലം, കടപ്ലാമറ്റം, പൈക, ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലാണിത്. കലക്ടർ എം.അഞ്ജനയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അവസാനവട്ട പരിശോധനയ്ക്കു ശേഷമായിരിക്കും ഈ കേന്ദ്രങ്ങൾക്കു പ്രവർത്തനാനുമതി നൽകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button