തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തി തുടർച്ച നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നു സിപിഎം പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. ജനുവരി 24 മുതല്‍ 31 വരെ സിപിഐ എം പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തും
” പ്രതിപക്ഷത്തിന്റെ ജനകീയ അട്ടിത്തറയ്‌ക്കാണ് അഞ്ചുവര്‍ഷം കൊണ്ട് ക്ഷീണമുണ്ടായിരിക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം പോലും ജനം നിരാകരിച്ചു. യു ഡി എഫില്‍ കൂടുതല്‍ തര്‍ക്കങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. എല്‍ ഡി എഫിനാകട്ടെ ജനകീയാടിത്തറ കൂടുതല്‍ ശക്തിയായി മാറുകയും ചെയ്‌തു
read also:കേന്ദ്ര ബജറ്റ് 2021 : മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ
ജനങ്ങളില്‍ നിന്നകന്ന യു ഡി എഫ് കൂടുതല്‍ ദുര്‍ബലമായി. വരും നാളുകളില്‍ അവര്‍ വീണ്ടും ദുര്‍ബലമാകും. അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ എല്‍ ഡി എഫിനൊപ്പം എത്തും. തുടര്‍ഭരണം ഉറപ്പാക്കുന്നതിനുള്ള സജീവമായ സംഘടനാപ്രവര്‍ത്തനത്തില്‍ അണിനിരക്കാനാണ് സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ആഹ്വാനം ചെയ്യുന്നത്. എല്ലാവിഭാഗം ജനങ്ങളുടെയും പൊതുമുന്നേറ്റത്തിന് ഉതകുന്ന നയങ്ങളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ജനോപകാരപ്രദമായ പദ്ധതികള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു തരത്തിലുള്ള വര്‍ഗീയതയുമായും സര്‍ക്കാര്‍ സന്ധി ചെയ്‌തില്ല. വിദ്വേഷ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന നിലപാടാണ് എല്‍ ഡി എഫ് സ്വീകരിച്ചത്. അതിനെ മറികടക്കാന്‍ മതാധിഷ്ഠിത കൂട്ടുകെട്ടിനാണ് യു ഡി എഫ് ശ്രമിച്ചത്. ഒരു ഘട്ടത്തിലും സാധാരണക്കാര്‍ക്കു വേണ്ടി പ്രതിപക്ഷം നിന്നില്ല. അതിന് ബി ജെ പിയുമായും ജമാഅത്തെ ഇസ്ലാമിയുമായും സന്ധി ചെയ്‌തു. കേന്ദ്ര ഏജന്‍സികളെ ദുര്‍വിനിയോഗം ചെയ്യുന്നതിനെ ന്യായീകരിക്കുകയാണ് യു ഡി എഫ് ചെയ്തത്.” വിജയരാഘവന്‍ പറഞ്ഞു
Post Your Comments