KeralaNattuvarthaLatest NewsNews

കാർ യാത്രക്കാരെ ആക്രമിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസ് ; ഒരാൾ അറസ്റ്റിൽ

ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി

മീനങ്ങാടി: ദേശീയപാത പാതിരിപ്പാലത്ത് കോഴിക്കോട് കൊടുവള്ളി സ്വദേശികളായ കാർ യാത്രക്കാരെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ വരന്തരപ്പിള്ളി സ്വദേശി നെ‍ാട്ടപ്പള്ളി വീട്ടിൽ സിനീഷ് (32) ആണു അറസ്റ്റിലായത്. കഴിഞ്ഞ 13നാണ് കേസിനാസ്പദമായ സംഭവം.

മൈസൂരുവിൽ നിന്ന് പണവുമായി വന്ന കോഴിക്കോട് കൊടുവള്ളി സ്വദേശികളായ കാർ യാത്രക്കാരെ മിനിലോറി കുറുകെയിട്ട് തടസ്സമുണ്ടാക്കി വാഹനം തല്ലിതകർത്തു പണം കവരാൻ ശ്രമിച്ചുവെന്നാണ് കേസ്. 15 അംഗ കുഴൽപ്പണ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടയാളാണ് അറസ്റ്റിലായത്. തൃശൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ മീനങ്ങാടി പെ‍ാലീസ് സ്റ്റേഷനിലെത്തിച്ചു. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button