കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം കട്ടൻ ബസാരിൽ നിന്നും ചീട്ടുകളി സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. റയാട് കല്ലൂപ്പുറത്ത് നിജിത്ത്, കൂളിമുട്ടം സ്വദേശികളായ സലാം, സലീം, വലിയ പാലംതുരുത്ത് ഷെറിൻ ലാൽ , മടപ്ലാത്തുരുത്ത് എൽബി, കുട്ടമംഗലം സ്വദേശികളായ ബദറുദീൻ, മജീദ്, എടത്തിരുത്തി സ്വദേശി യൂസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . ഇവരിൽ നിന്നും 1.16 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു.
കട്ടൻ ബസാർ കേന്ദ്രീകരിച്ചു വർഷങ്ങളായി ചീട്ടുകളി നടക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സംഘത്തിനു ചീട്ടുകളി നടത്തിപ്പ് സംഘം വൻ സന്നാഹം ഏർപ്പെടുത്തിയിരുന്നു. കട്ടൻ ബസാറിലെ അഞ്ചു ഏക്കർ ഭൂമിയിൽ ഷെഡ് ഒരുക്കിയാണ് ചീട്ടുകളിക്ക് സൗകര്യം ഏർപ്പെടുത്തിയത്. സംഘത്തെ പിടികൂടുന്നതിനു പൊലീസ് മേധാവി പ്രത്യേക ടീം രൂപീകരിച്ചു റെയ്ഡ് നടത്തുകയായിരുന്നു.
Post Your Comments