Latest NewsIndiaNews

“ക്രിസ്ത്യാനികളുമായി ഇടയാൻ ‍ വരുന്നവർ മണ്ണ് തിന്നും” ; ഭീഷണിയുമായി പാസ്റ്റർ ‍ ശാലേം രാജു

ഹൈദരാബാദ് : രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും എതിരെ ഭീഷണിയുമായി ആന്ധ്രയിലെ പ്രമുഖ സുവിശേഷകനായ പാസ്റ്റര്‍ ശാലേം രാജു. ‘ക്രിസ്ത്യാനികളുമായി ആന്ധ്രയില്‍ ഇടയാന്‍ വരുന്നവര്‍ മണ്ണ് തിന്നും. കാരണം ആന്ധ്രയില്‍ ലക്ഷക്കണക്കിന് ക്രിസ്ത്യാനികളുണ്ട്,’ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് ശാലേം രാജു ഈ തുറന്ന ഭീഷണി പങ്കുവെച്ചത്.

Read Also : സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി മുസ്ലിം പള്ളിയിൽ ജിം സ്ഥാപിച്ച് പള്ളി കമ്മിറ്റി

‘മുന്‍മുഖ്യമന്ത്രിയായാലും, തെലുങ്കാനയില്‍ നിന്നുള്ളവരായാലും സംസാരിക്കുമ്പോൾ അവര്‍ സൂക്ഷിക്കണം. പായുടെ അടിയില്‍ വെള്ളം പരക്കുന്നതുപോലെയാണ് ആന്ധ്രയിലുടനീളം ക്രിസ്ത്യാനികള്‍ പരന്നിരിക്കുന്നത്. നിസ്സാരമായി ചിന്തിച്ച്‌ ഇടയാന്‍ വരരുത്. അതാരായാലും അവര്‍ വെള്ളംകുടിക്കും. ദളിതര്‍ മാത്രമാണ് ക്രിസ്ത്യന്‍ മതത്തിലേക്ക് വന്നതെന്ന് ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് തെറ്റി. ഞാന്‍ മറ്റൊരു ജാതിയില്‍പെട്ട ആളായിരുന്നെങ്കിലും ക്രിസ്തുമതം സ്വീകരിച്ചു. ക്രിസ്തുമതം സ്വീകരിച്ച ലക്ഷക്കണക്കിന് പേരുണ്ട്.,’ ഇങ്ങിനെ പോകുന്നു ശാലേം പാസ്റ്റര്‍ രാജുവിന്‍റെ ഭീഷണി

അജ്ഞതയുള്ള ഹിന്ദുക്കളുടെ കണ്ണുതുറപ്പിക്കാന്‍ തനിക്കു കിട്ടുന്ന ഏതവസരവും പ്രയോജനപ്പെടുത്തുമെന്നും പാസ്റ്റര്‍ രാജു പറഞ്ഞു. ആന്ധ്രയിലും തെലുങ്കാനയിലും ക്രിസ്ത്യന്‍ ആക്രമണം വര്‍ധിച്ചുവരികയാണ്. നിരവധി ഹിന്ദുക്ഷേത്രങ്ങളാണ് തകര്‍ക്കപ്പെടുന്നത്. ഹിന്ദു ധര്‍മ്മത്തിനും ഹിന്ദു ദൈവങ്ങള്‍ക്കുമെതിരെ വിഷം കുത്തിവെക്കുകയാണ് പാതിരിമാര്‍. ഹിന്ദുധര്‍മ്മത്തെ രക്ഷിയ്ക്കാന്‍ യാത്ര നടത്തുമെന്ന് പറഞ്ഞ ടിഡിപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെതിരെയാണ് പ്രധാനമായും പാസ്റ്റര്‍ രാജുവിന്‍റെ ഭീഷണി. ഏകദേശം 150ഓളം ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകര്‍ക്കപ്പെട്ടതായി കഴിഞ്ഞ ദിവസം ചന്ദ്രബാബുനായിഡു പ്രസംഗിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button