![Lalu Prasad Yadhav](/wp-content/uploads/2019/08/Lalu-Prasad-Yadhav.jpg)
ആര്.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍.റാഞ്ചിയിലെ റിംസ് ആശുപത്രിയിലാണ് ഇപ്പോള്‍ ലാലു ഉള്ളത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ റിംസില്‍ പ്രവേശിപ്പിച്ചത്.
ലാലു പ്രസാദിന്റെ മകളായ മിസ ഭാരതിയും ആശുപത്രിയിലെത്തിയിട്ടുണ്ട്. ഭാര്യ റാബ്രി ദേവിയും മകന് തേജസ്വി യാദവും പട്നയില്‍ നിന്ന് വിമാനമാര്‍ഗം ഉടന്‍ റാഞ്ചിയിലേക്കെത്തുമെന്നാണ് വിവരം.അതേസമയം ലാലുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിംസ് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments