കൊൽക്കത്ത : ബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ മുഖ്യമന്ത്രി മമത ബാനർജിക്ക് തലവേദനയേറ്റി മറ്റൊരു മുതിർന്ന നേതാവ് കൂടി രാജിവെച്ചു. പശ്ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജിയാണ് രാജിവെച്ചത്. രാജീബിന്റെ രാജി ഗവർണർ ജഗ്ദീപ് ധൻകർ സ്വീകരിച്ചു.
എന്നാൽ കഴിഞ്ഞ കുറേ നാളുകളായി പാർട്ടി നേതൃത്വവുമായും ചില നേതാക്കളുമായുമുള്ള അഭിപ്രായ ഭിന്നതകൾ രാജീബ് ബാനർജി പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ചില തൃണമൂൽ നേതാക്കൾ പ്രവർത്തകരെ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നുണ്ടെന്നും അവരെ അടിമകളായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് രാജീബ് ബാനർജി ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുന്നത്.
അതേസമയം തുടർച്ചയായി തൃണമൂലില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നത്. തൃണമൂലില്‍ നിന്ന് ധാരാളം പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് അന്‍പതോളം തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം തൃണമൂല്‍ എംഎല്‍എയായ അരിന്ദം ഭട്ടാചാര്യ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
Post Your Comments