Latest NewsIndiaNews

പ്രധാന്‍ മന്ത്രി ആവാസ് യോജന : 1.68 ലക്ഷം വീടുകൾ കൂടി നിർമ്മിക്കാൻ അനുമതി

ന്യൂഡൽഹി : പ്രധാന്‍ മന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ കൂടുതൽ വീടുകൾ കൂടി നിർമ്മിക്കാൻ അനുമതി. കഴിഞ്ഞ ദിവസം ചേർന്ന സെൻട്രൽ സാംഗ്ഷനിംഗ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ 52-ാം യോഗത്തിലാണ് 1,68,606 പുതിയ വീടുകൾ കൂടി നിർമ്മിക്കാൻ അനുമതി നൽകിയത്. പ്രധാന്‍ മന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ഇതുവരെ 1.1 കോടി വീടുകൾക്കാണ് അനുമതി ലഭിച്ചത്.

ചെലവ് കുറഞ്ഞ വാടക ഭവന സമുച്ചയ പദ്ധതി അതിവേഗം നടപ്പാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും യോഗം ആവശ്യപ്പെട്ടു. രാജ്യത്ത് 70 ലക്ഷത്തിലേറെ വീടുകളുടെ നിർമ്മാണം പല ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ഇത് കൂടാതെ 41 ലക്ഷത്തിലേറെ വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു.

കോവിഡ് കാലത്ത് ചേരുന്ന രണ്ടാമത് സിഎസ്എംസി യോഗമാണ് ഇത്. രാജ്യം 75-ാം സ്വാതന്ത്രദിനം ആഘോഷിക്കുന്ന 2022ഓടെ നഗര മേഖലകളിലെ അർഹരായ ഗുണഭോക്താക്കൾക്ക് വീടുകൾ ഉറപ്പാക്കാനാണ് ഭവനനിർമ്മാണ-നഗര കാര്യ മന്ത്രാലയത്തിന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button