Latest NewsKeralaNattuvarthaNews

നിയന്ത്രണം വിട്ട പോലീസ് വാഹനം വൈദ്യുതത്തൂണും കടയും ഇടിച്ച് തകർത്തു

പോലീസുകാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

ഇരിയ : പോലീസ് വാഹനം നിയന്ത്രണം വിട്ട് ഇടിച്ച് വൈദ്യുതത്തൂണും പെട്ടിക്കടയും തകർന്നു. വ്യാഴാഴ്ച പുലർച്ചെ ഒന്നോടെ ഇരിയയിലാണ് അപകടം. പോലീസുകാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കാസർകോട് ഡി.സി.ആർ.ബി. ഡിവൈ.എസ്.പി.യുടെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന ഡിവൈ.എസ്.പി. ജൈസൺ അബ്രഹാം ഉൾപ്പെടെയുള്ളവരാണ് ജീപ്പിൽ ഉണ്ടായിരുന്നത്.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് കരുതുന്നു. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വൈധ്യുതത്തൂൺ മറിഞ്ഞു വീണത് മൂലം മേഖലയിൽ മണിക്കൂറുകളോളം വൈദ്യുതിവിതരണം തടസ്സപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button