Latest NewsKeralaNattuvarthaNews

കാർ തട്ടിയെടുത്ത സംഭവം; പാലക്കാട് സ്വദേശികളായ 2 പേർ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

കടമ്പഴിപ്പുറം :യാത്രക്കാരെ ആക്രമിച്ച് കാർ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. പാലക്കാട് നൂറണി ചടനംകുർശി കളത്തിൽ വീട്ടിൽ അക്ബർ (അക്കു–30), നൂറണി ചിറക്കൽ വീട്ടിൽ അർസൽ (26) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ പാലക്കാട് സ്വദേശികളായ സുഭാഷ്, പ്രമോദ് എന്നീ രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. 019 മേയ് 13നു രാത്രി പുഞ്ചപ്പാടത്ത് വെച്ചായിരുന്നു സംഭവം.

മുണ്ടൂർ- പെരിന്തൽമണ്ണ സംസ്ഥാന പാതയിൽ വെച്ച് മലപ്പുറം കോടൂർ ചെമ്മംകടവ് ചോലശ്ശേരി വീട്ടിൽ സി.എച്ച്.ജംഷാദലി, സുഹൃത്ത് അബ്ദുൽ ജലീൽ എന്നിവരെ ആക്രമിച്ചാണ് സംഘം കാർ തട്ടിയെടുത്തത്. മൂന്നു കാറുകളിൽ എത്തിയ സംഘം ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button