മനാമ: രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് നാലു മരണം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. 81ഉം 76ഉം വയസ്സുള്ള രണ്ട് സ്വദേശി പുരുഷന്മാരും 85ഉം 58ഉം വയസ്സുള്ള രണ്ട് സത്രീകളുമാണ് കഴിഞ്ഞദിവസം മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ മൊത്തം മരണസംഖ്യ 366 ആയി ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിലെ 10,782 പരിശോധനകൾ നടത്തിയതിൽ 313 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 303 പേർ രോഗമുക്തരായി. പുതിയ രോഗികളിൽ 119 പേർ പ്രവാസികളാണ്. നിലവിൽ ചികിത്സയിലുള്ള 2967 രോഗികളിൽ 13 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.
എന്നാൽ അതിനിടെ, ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിെൻറ സാന്നിധ്യം ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറിയും കോവിഡ് ടാസ്ക്ഫോഴ്സ് അംഗവുമായ ഡോ. വലീദ് അൽമനിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബ്രിട്ടനിലും ആഫ്രിക്കയിലും കണ്ടെത്തിയ പുതിയ വൈറസ് കുവൈത്തിലും യു.എ.ഇയിലും സ്ഥിരീകരിച്ചെങ്കിലും ബഹ്റൈനിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതുകൊണ്ടുതന്നെ നിലവിലെ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിന് സംവിധാനം ഒരുക്കുന്നുണ്ട്. വാക്സിെൻറ മതിയായ ലഭ്യത പ്രശ്നമാണെങ്കിലും പരമാവധി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഫൈസർ വാക്സിൻ ഉടനെ ബഹ്റൈനിൽ എത്തും. വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാൽ എങ്ങനെയും നടക്കാമെന്ന ചിലരുടെ സമീപനം ശരിയല്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments