Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNattuvarthaLatest NewsNews

പെരുമ്പാവൂരിൽ കുട്ടികൾക്ക് പാർക്ക് വരുന്നു ; പദ്ധതിക്ക് 50 ലക്ഷം രൂപ അനുവദിച്ചു

രിപാലനവും ഉടമസ്ഥാവകാശവും പെരിയാർവാലിക്ക് ആയിരിക്കും

പെരുമ്പാവൂർ : നഗര പരിധിയിൽ കുട്ടികൾക്കു വിനോദത്തിനായി പാർക്ക് ഒരുങ്ങുന്നു. പട്ടാലിൽ പെരിയാർവാലി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള സ്ഥലത്തു നിർമിക്കുന്ന പാർക്കിനു ഭരണാനുമതി ലഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
പട്ടാലിൽ പെരിയാർവാലി ജലസേചന പദ്ധതിയുടെ 27 സെന്റ്‌ സ്ഥലത്താണ് പുതിയ പാർക്ക് നിർമിക്കുന്നത്. എം.എൽ.എ. ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചു.

വർഷങ്ങൾക്ക് മുൻപ് ഇവിടെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിനോദത്തിനും വിശ്രമത്തിനുമായി പാർക്ക് ഉണ്ടായിരുന്നു. കാലക്രമേണ പാർക്ക് ഉപയോഗ്യശൂന്യമായി. ഇവിടെ പാർക്ക് നവീകരിച്ച്‌ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ തുറന്നു നൽകണം എന്നാവശ്യപ്പെട്ട് മുനിസിപ്പൽ കൗൺസിലർ ബിജു ജോൺ ജേക്കബ് എം.എൽ.എ.യ്ക്ക് നിവേദനം നൽകിയിരുന്നു.

ജില്ലാ നിർമിതി കേന്ദ്രത്തിനാണ് പുനർനിർമിതിയുടെ ചുമതല നൽകിയിരിക്കുന്നത്. നിർമാണം പൂർത്തിയാക്കിയ ശേഷം പരിപാലനവും ഉടമസ്ഥാവകാശവും പെരിയാർവാലിക്ക് ആയിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button