
“പച്ച ” എന്ന ചിത്രം സംവിധാനം ചെയ്തു പ്രശസ്തനായ ശ്രീവല്ലഭൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, സുരാജ് വെഞ്ഞാറമൂട്, മഞ്ജു വാരിയർ, ഉണ്ണിമുകുന്ദൻ, അനുസിതാര,രാധ, രാജസേനൻ, എ കെ സാജൻ, എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്.
Also Read: എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കണമെന്ന് ആര്‍എസ്എസ് തീരുമാനിച്ചാല്‍ അത് സംഭവിക്കും
“ധരണി ” എന്നാണ് പുതിയ ചിത്രത്തിന്റെ പേര് .ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ തിരുവനന്തപുരമാണ്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതിയ നായകനായ രതീഷ് രവിയെ പരിചയപ്പെടുത്തുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഉദയൻ പുഞ്ചക്കരി, ക്യാമറ രാജീവ് വിജയ് ,എഡിറ്റർ കെ ശ്രീനിവാസ് ,മ്യൂസിക്ക് രമേഷ് നാരായൻ, പ്രൊഡക്ഷൻ കൺട്രോളർ ഹരി വെഞ്ഞാറമൂട് , പ്രൊഡക്ഷൻ ഡിസയനർ എസ് ഗോപകുമാർ, ആർട്ട് ഡയറക്ടർ കിഷോർ കുമാർ, കോസ്റ്റ്യുമസ് സുകേഷ് തന്നൂർ, ഡിസൈൻസ് ദയ ഡിസൈൻസ്.
Post Your Comments