പത്തനംതിട്ട : പരാതി നൽകിയ 89 വയസ്സുകാരിയേയും കുടുംബത്തെയും ആക്ഷേപിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 89 വയസുകാരിയായ ലക്ഷ്മിക്കുട്ടിയമ്മയെ മദ്യലഹരിയിലായിരുന്ന അയൽവാസി വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണമുണ്ടായില്ല. തുടർന്ന് മുഖ്യമന്ത്രിക്കും വനിത കമ്മീഷനും പരാതി നൽകുകയായിരുന്നു.
Read Also : “ഇങ്ങനെ പോയാൽ കേരളത്തിൽ ബിജെപി ഭരണം പിടിച്ചെടുക്കും” : ഇസ്ലാമിക സംഘടനയായ സമസ്ത
പരാതിയുടെ അടിസ്ഥാനത്തിൽ ജനുവരി 28ന് അടൂരിൽ നടക്കുന്ന വനിത കമ്മീഷൻ സിറ്റിംഗിൽ പങ്കെടുക്കാൻ ലക്ഷ്മിക്കുട്ടിയമ്മയെ വിളിച്ചു. അൻപത് കിലോമീറ്റർ അകലെയുള്ള അടൂരിലേക്ക് ഹിയറിംഗിന് എത്താനായിരുന്നു വനിതാ കമ്മീഷൻ ആവശ്യപ്പെട്ടത്. എന്നാൽ വയ്യാതിരിക്കുന്ന അമ്മൂമ്മയ്ക്ക് യത്രചെയ്യാൻ ബുദ്ധിമുട്ടാണെന്നും ഹിയറിംഗിനുള്ള സ്ഥലം മാറ്റി തരണമെന്നും ആവശ്യപ്പെട്ട ചെറുമകനോട് ജോസഫൈൻ അപമര്യാദയായി പെരുമാറുകയായിരുന്നു. ’89 വയസുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാൻ ആര് പറഞ്ഞു’എന്നാണ് ജോസഫൈൻ ചെറുമകനോട് ചോദിച്ചെന്നാണ് പരാതി.
Post Your Comments