തിരുവനന്തപുരം: സൗഹൃദം മുതലെടുത്ത് കോളേജ് വിദ്യാർത്ഥിനിയിൽ നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കുകയും പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ബിസ്മില്ലാഖാനാണ് (32) പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥിനിയുമായി സൗഹൃദം മുതലെടുത്ത യുവാവ് ഇടുക്കി മുണ്ടക്കയത്തെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറയുകയുണ്ടായി. കൂടാതെ യുവതിയില്‍ നിന്ന് രണ്ടര പവന് സ്വര്‍ണവും 20,000 രൂപയും കൈക്കലാക്കി. കോഴിക്കോടുനിന്ന് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കേസ് മുണ്ടക്കയം പൊലീസിന് കൈമാറുമെന്ന് ഇന്‍സ്പെക്ടര്‍ കെ.എം. ബിജു പറഞ്ഞു.
Post Your Comments