ടൊറന്റോ : ഭര്‍ത്താവ് 20 വര്‍ഷം മുന്‍പ് സ്വപ്നം കണ്ട നമ്പറില്‍ ലോട്ടറി എടുത്ത യുവതിയെ തേടിയെത്തിയത് 365 കോടി. ടൊറന്റോയിലുള്ള ഡെങ് പ്രവാറ്റ്‌ഡോം എന്ന യുവതിയ്ക്കാണ് ഭര്‍ത്താവ് സ്വപ്നത്തില്‍ കണ്ട നമ്പര്‍ ഭാഗ്യം കൊണ്ടു നല്‍കിയത്. ഡിസംബര്‍ 20നാണ് യുവതി ലോട്ടറി എടുത്തത്. 50 കോടി ഡോളറാണ് ഡെങ്ങിന് ജാക്ക്‌പോട്ടായി ലഭിച്ചിരിയ്ക്കുന്നത്. ഏകദേശം 365 കോടിയോളം രൂപ വരും ഇത്. ജോലി നഷ്ടമായിരിക്കുന്ന സമയത്ത് ലഭിച്ച വരം എന്നാണ് ഡെങ് ജാക്ക്‌പോട്ട് നേട്ടത്തെ കുറിച്ച് പറയുന്നത്.
കോവിഡ് മഹാമാരിയും ലോക്ക്ഡൗണും പിന്നാലെ ജോലിയും നഷ്ടമായി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടു പോകും എന്ന ആധിയില്‍ കഴിയുകയായിരുന്നുവെന്ന് ഡെങ് പറയുന്നു. ലോട്ടറിയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് മക്കളെ നല്ല രീതിയില്‍ വളര്‍ത്താനാകുമെന്നും കുട്ടികള്‍ ഇനി എന്ത് ആഗ്രഹിച്ചാലും അത് സാധിച്ചു കൊടുക്കാനുള്ള പണം തനിക്ക് ലഭിച്ചു കഴിഞ്ഞെന്നും ഇവര്‍ പറയുന്നു. മക്കള്‍ക്കും തനിക്കുമായി നല്ല കുറച്ച് വസ്ത്രങ്ങളും സ്വന്തമായി ഒരു കാറും കൂടി വേണമെന്നാണ് ഡെങ്ങിന്റെ ആഗ്രഹം.
Post Your Comments