
ആലപ്പുഴ: ടിവി ഓൺ ചെയ്യുന്നതിനിടെ മെയിൻ സ്വിച്ചിൽ നിന്നും തീ പടർന്ന് വീടിന് തീപിടിക്കുകയുണ്ടായി. ഹരിപ്പാടാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. പള്ളിപ്പാട് പഞ്ചായത്ത് മാനപ്പള്ളി കോളനിയിലെ അനിലിന്റെ വീടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1. 30 ഓടെയായിരുന്നു അപകടം നടന്നിരിക്കുന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വീടിനുള്ളിലെ ഗൃഹോപകരണങ്ങളെല്ലാം കത്തി നശിക്കുകയുണ്ടായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. അനിലിന്റെ മകൾ ടിവി വെയ്ക്കാനായി സ്വീച്ച് ഇട്ടതോടെ മെയിൻ സ്വിച്ചിന്റെ ഭാഗത്ത് നിന്നും വലിയ ശബ്ദം കേൾക്കുകയും തീപടരുകയുമായിരുന്നു ഉണ്ടായത്. ഹരിപ്പാട് നിന്നും രണ്ടു യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയെങ്കിലും വീടിന് സമീപത്തേക്ക് വാഹനം എത്തിയില്ല. തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്ന് തീ അണച്ചിരിക്കുന്നത്.
Post Your Comments