Latest NewsKeralaNews

വിമാനത്താവളത്തിലെ മൂന്നു കസ്​റ്റംസ് ഉദ്യോഗസ്ഥരെ സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ മൂന്നു കസ്​റ്റംസ് ഉദ്യോഗസ്ഥരെ സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയുണ്ടായി. ഒരു സൂപ്രണ്ട്, രണ്ട്​ ഇൻസ്‌പെക്ടർമാർ എന്നിവരെയാണ് വിളിപ്പിച്ചിരിക്കുന്നത്. ഇവരോട്​ വെള്ളിയാഴ്ച കൊച്ചി സി.ബി.ഐ യൂനിറ്റിൽ എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.

ഇവരെ കഴിഞ്ഞ ആഴ്ച നടന്ന സി.ബി.ഐ പരിശോധനയെ തുടർന്ന് കസ്​റ്റംസ് കമീഷണർ സസ്പെൻഡ്​ ചെയ്തിരുന്നു. തുടരന്വേഷണങ്ങളുടെ ഭാഗമായാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button