Latest NewsNewsIndia

ബലാത്സംഗത്തിനു ശേഷം യുവതിയെ ചാക്കില്‍കെട്ടി റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ ട്വിസ്റ്റ്

ഇന്‍ഡോര്‍: ബലാത്സംഗത്തിനു ശേഷം യുവതിയെ ചാക്കില്‍കെട്ടി റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ ട്വിസ്റ്റ്. മുന്‍കാമുകനും കൂട്ടുകാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നും കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ചാക്കില്‍ക്കെട്ടി റെയില്‍വേട്രാക്കില്‍ തളളിയെന്നുമുളള 19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ പരാതി വ്യാജമാണെന്ന് പൊലീസ്. കളളപ്പരാതി നല്‍കിയതിന് യുവതിക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

Read Also : തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം

പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും തെളിവെന്നും ലഭിച്ചില്ല.. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതിലും റെയില്‍വേ ട്രാക്കിലും മറ്റും നടത്തിയ ശാസ്ത്രീയ പരിശോധനയിലും തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും തുടര്‍ന്നാണ് വ്യാജപരാതിയാണെന്ന് വ്യക്തമായതെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെയും കുടുംബത്തിന്റെയും പ്രതികരണം ലഭ്യമല്ല.

കോച്ചിംഗ് ക്‌ളാസിലേക്ക് പോവുകയായിരുന്ന തന്നെ മുന്‍കാമുകനും ചിലരും ചേര്‍ന്ന് ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുവന്ന് ഫ്‌ളാറ്റില്‍ വച്ച് കൂട്ട ബലാത്സംഗത്തിന് വിധേയയാക്കി. ഇതിനെ എതിര്‍ത്തപ്പോള്‍ കത്തികൊണ്ട് മാരകമായി പരിക്കേല്‍പ്പിക്കുകയും അവശയായപ്പോള്‍ ചാക്കില്‍ കെട്ടി റെയില്‍വേട്രാക്കില്‍ തളളുകയായിരുന്നു എന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button