KeralaLatest NewsNews

വേർപിരിഞ്ഞ് രഹ്ന ഫാത്തിമയും പങ്കാളിയും; മഹത്തായ ഇന്ത്യൻ അടുക്കള കണ്ടിട്ടാണോ? രഹ്നയെ ട്രോളി സോഷ്യൽ മീഡിയ

സിനിമ കണ്ട് 10 ഡിവോഴ്സെങ്കിലും നടക്കണമേയെന്നാണ് ആഗ്രഹിക്കുന്നതെന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു

ആക്ടിവിസ്റ്റും മോഡലുമായ രഹനാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും തമ്മില്‍ വേര്‍പിരിഞ്ഞ വാർത്ത നിമിഷനേരങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്. ഇന്ന് രാവിലെയാണ് ഇരുവരും ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. ഏറെ നാളായി ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തിലായിരുന്നു. ഒടുവില്‍ ഇന്ന് വേര്‍പിരിയുകയായിരുന്നു.

Also Read: ഉത്തര്‍പ്രദേശില്‍ പ്രിയങ്കഗാന്ധിയുടെ ചിത്രങ്ങളുള്ള കലണ്ടര്‍ വിതരണവുമായി കോണ്‍ഗ്രസ്

എന്നാൽ, രഹനയുടെ വേർപിരിയലും ജിയോ ബേബി സംവിധാനം ചെയ്ത മഹത്തായ ഭാരതീയ അടുക്കളും തമ്മിൽ ബന്ധമുണ്ടോയെന്ന ചർച്ചയാണ് സോഷ്യൽ മീഡിയ നടത്തുന്നത്. സിനിമ കണ്ട് 10 ഡിവോഴ്സെങ്കിലും നടക്കണമേയെന്നാണ് ആഗ്രഹിക്കുന്നതെന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. സംവിധായകൻ പറഞ്ഞത് പോലെ സിനിമ കണ്ടിട്ടാണോ പെട്ടന്നൊരു ഡിവോഴ്സ് എന്നാണ് ട്രോളർമാർ ചോദിക്കുന്നത്.

അഡ്ജസ്റ്റ്മെന്റുകള്‍ വേണ്ടി വരുന്നതായി തോന്നിയതിനാല്‍ വളരെ സൗഹൃദപരമായി പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് മനോജ് വ്യക്തമാക്കുന്നു. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാല്‍ പിരിയുന്നതിന് തടസമില്ല. വേര്‍ പിരിഞ്ഞാലും ഇപ്പോള്‍ താമസിക്കുന്ന ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ ഒന്നിച്ചു തന്നെ കഴിയുമെന്നാണ് ഇരുവരും പറയുന്നത്. കുട്ടികളുടെ ഉത്തരവാദിത്തങ്ങള്‍ തുല്യ പങ്കാളിത്തതോടെ നടത്തും സന്തോഷത്തോടെയാണ് പിരിയുന്നതെന്നും പിരിഞ്ഞതിന്റെ ഒരു വലിയ പാര്‍ട്ടി സുഹൃത്തുക്കള്‍ക്കായി നടത്തുമെന്നും മനോജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button