COVID 19Latest NewsIndiaNewsInternational

വിദേശ വാക്സിനുകൾക്ക് പൊള്ളുന്ന വില, ഇന്ത്യൻ വാക്സിന് തുച്ഛമായ വില; ഇത് മേക്ക് ഇൻ ഇന്ത്യയുടെ കരുത്ത്

വിവിധ കൊവിഡ് വാക്സിനുകളുടെ വില നിലവാരം ഇങ്ങനെ

ഇന്ത്യ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുകയാണ്. തുച്ഛമായ വിലയിൽ രാജ്യത്തെ ജനങ്ങൾക്ക് കൊവിഡ് വാക്സിൻ നൽകുന്ന രാജ്യം ഇന്ത്യ മാത്രമായിരിക്കും. ജനുവരി 14ന് ആരംഭിച്ച വാക്സിൻ വിതരണം ഭാരതത്തിലെ ജനങ്ങൾക്ക് ആശ്വാസമായിരിക്കുകയാണ്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഭാരത് ബയോടെക്ക് 295 രൂപയാണ് ഒരു ഡോസ് കൊവിഡ് വാക്സിന് ഈടാക്കുന്നത്. 55 ലക്ഷം കൊവാക്സിൻ ഓര്‍ഡറാണ് കേന്ദ്ര സര്‍ക്കാര്‍ നൽകിയിരിക്കുന്നത്.

സിറം ഇൻസ്റ്റിറ്റ്യൂട്ടും ഒക്സ്ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന കൊവിഡ് വാക്സിൻ 200 രൂപയ്ക്കാണ് ലഭിക്കുന്നത്. കൊവീഷീൽഡിൻ്റെ ആദ്യ 10 കോടി ഡോസാണ് കുറഞ്ഞ ചെലവിൽ സര്‍ക്കാരിന് നൽകുന്നത്. കൊവിഷീൽഡിനും കൊവാക്സിനും പുറമെ മറ്റു മരുന്നു നിര്‍മാണ കമ്പനികളുടെ വാക്സിനുകളും ഉടൻ വിണിയിൽ എത്തും.

Also Read: ഡോളര്‍ കടത്ത് കേസ്: സിപിഐഎം നേതാവിന് പങ്ക്; കൂടതൽ തെളിവുകളുമായി കസ്റ്റംസ്

കൊവിഡ് വാക്സിനുകളുടെ ഇന്ത്യയിലെ വിപണി വില ഇങ്ങനെ: നിലവിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന വാക്സിൻ കൊവിഷീൽഡാണ്. കൊവാക്സിന് ആദ്യഘട്ടത്തിൽ 206 രൂപ വീതവും പിന്നീട് 295 രൂപ വീതവുമായിരിക്കും ഈടാക്കുക. എന്നാൽ വിദേശ വാക്സിനുകൾക്ക് പൊള്ളുന്ന വിലയാണ്. ദേശീയ റിപ്പോര്‍ട്ടുകൾ അനുസരിച്ച് ഫൈസര്‍- ബയോൺടെക്ക് വാക്സിന് 1431 രൂപയാണ്. ജോൺസൺ ആൻഡ് ജോൺസൺ 734 രൂപയ്ക്ക് വാക്സിൻ ലഭ്യമാക്കുമ്പോൾ സിനോഫാം വാക്സിൻ വില 5,650 രൂപയായിരിയ്ക്കും എന്നാണ് സൂചന. മോഡേണ 2,348 രൂപയ്ക്കും 2,715 രൂപയ്ക്കും ഇടയിലുള്ള വിലയ്ക്കാകും വാക്സിൻ ലഭ്യമാക്കുക. സിനോവാക് ബയോടെക് 1,027 രൂപയാണ് വാക്സിൻ വില നിശ്ചയിച്ചിരിയ്ക്കുന്നത്. നൊവാവാക്സ് ഡോസിന് 1,114 രൂപയായിരിയ്ക്കും വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button