NattuvarthaLatest NewsKeralaNews

നിയന്ത്രണം വിട്ട പിക്കപ് വാൻ തോട്ടിലേക്കു മറിഞ്ഞു ; രണ്ടുപേർക്ക് പരിക്ക്

മറ്റൊരുവാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് അപകടം

കൊടുവായൂർ : കാക്കയൂരിൽ നിയന്ത്രണം തെറ്റിയ പിക്കപ് വാൻ തോട്ടിലേക്കു തലകീഴായി മറിഞ്ഞു. മറ്റൊരുവാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് അപകടം. അപകടത്തിൽ പിക്കപ്പിന്റെ ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റു. നെന്മാറയിലെ ഫർണിച്ചർ കടയിലെ ജീവനക്കാരായ ഡ്രൈവർ ലിന്റോ (37), സഹായി അഖിൽ (24) എന്നിവർക്കാണ് പരിക്കേറ്റത്.

കൊടുവായൂർ ഭാഗത്തുനിന്ന് നെന്മാറയിലേക്ക് വന്ന പിക്കപ്പ് വാൻ ബുധനാഴ്ച വൈകീട്ട് 6.20-ന് കാക്കയൂരിൽ വലതുഭാഗത്തേക്ക് കയറി മലക്കം മറിയുകയായിരുന്നു. അപകടംകണ്ട സമീപവാസികൾ വാഹനത്തിനകത്ത് കുടുങ്ങിയവരെ ഉടൻ പുറത്തെടുത്തു. തോട്ടിൽ വെള്ളമുണ്ടായിരുന്നതിനാൽ കാര്യമായ പരിക്കുണ്ടായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button