
ചങ്ങനാശേരി : മോർക്കുളങ്ങരയിൽ മീൻവ്യാപാരിയെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.തൃക്കൊടിത്താനം കടമാൻചിറ സ്വദേശി പൈലി അനീഷ് എന്നറിയപ്പെടുന്ന അനീഷ് കുമാറിനെയാണു (38) പിടികൂടിയത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 26നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്എച്ച്ഒ പ്രശാന്ത് കുമാർ, എസ്ഐമാരായ റാസിഖ്, രമേശ് ബാബു, അനിൽ കുമാർ, ഷിനോജ്, സിജു കെ.സൈമൺ, ആന്റണി മൈക്കിൾ, ജീമോൻ, ആന്റണി, എസ്.ബിജു, മജീഷ്, സാംസൺ, ജിബിൻ ലോബോ, കെ.എസ്.സുജിത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു പ്രതിയെ പിടികൂടിയത്.
Post Your Comments