മസ്‌കത്ത് : ഒമാന്‍ സന്ദര്‍ശിയ്ക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഭരണകൂടം. ഒമാനില്‍ വിസ ഇല്ലാതെ സന്ദര്‍ശിയ്ക്കാനുള്ള കാലാവധി 14 ദിവസമായി ഉയര്‍ത്തി. വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അറിയിച്ചു. സന്ദര്‍ശനത്തിന് രാജ്യത്ത് എത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.
സന്ദര്‍ശകരുടെ പാസ്പോര്‍ട്ട് ആറ് മാസത്തില്‍ കുറയാത്ത കാലാവധിയുള്ളതാകണം. റിട്ടേണ്‍ ട്രാവല്‍ ടിക്കറ്റ്, ഹോട്ടല്‍ റിസര്‍വേഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ നിര്‍ബന്ധമാണ്. 103 രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് സൗജന്യ പ്രവേശനത്തിന് അനുമതിയുള്ളത്. പരമാവധി 14 ദിവസമാണ് ഒമാനില്‍ താമസിയ്ക്കാന്‍ അനുവദിയുള്ളത്. 14 ദിവസത്തിന് ശേഷം രാജ്യത്ത് തുടര്‍ന്നാല്‍, ഓരോ ദിവസത്തിനും 10 റിയാല്‍ വീതം പിഴ ഈടാക്കും.
സന്ദര്‍ശകര്‍ 14 ദിവസത്തില്‍ കൂടുതല്‍ താമസിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നുവെങ്കില്‍, ഇതിന് അനുയോജ്യമായ വിസകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫീസ് നല്‍കി യാത്രയ്ക്ക് മുമ്പായി സ്വന്തമാക്കണം. ഇന്ത്യക്കാര്‍ക്കുള്‍പ്പടെ 27 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗജന്യ പ്രവേശനം അനുവദിയ്ക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ ഒമാന്‍ എയര്‍പോര്‍ട്ട്സ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഈ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, ഓസ്‌ട്രേലിയ, യുകെ, ജപ്പാന്‍, ഷെന്‍ഖന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലെ സ്ഥിര താമസക്കാരോ ഈ രാഷ്ട്രങ്ങളിലെ വിസ കൈവശമുള്ളവരോ ആയിരിയ്ക്കണം.
Post Your Comments