ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഇരട്ട ചാവേര്‍ ആക്രമണം ഉണ്ടായിരിക്കുന്നു. ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെടുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായിട്ടാണ് വിവരം ലഭിക്കുന്നത്. സെന്‍ട്രല്‍ ബാഗ്ദാദിലെ ബാബ് അല്‍ ഷര്‍ക്കിയിലെ ജനത്തിരക്കേറിയ മാര്‍ക്കറ്റിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും ഇറാഖി സൈനിക വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി. എന്നാല്‍ ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മാര്‍ക്കറ്റിനടുത്തെ തയാരന്‍ സ്‌ക്വയറില്‍ വെച്ചാണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് ബാഗ്ദാദില്‍ ഭീകരാക്രമണം നടക്കുന്നത്.
Post Your Comments