Latest NewsKeralaNews

ബിജെപിയ്ക്ക് വലിയ തോതില്‍ വേരോട്ടം, ബിജെപിക്ക് പിന്തുണയുമായി ദീപികയില്‍ ലേഖനം

കേരളത്തില്‍ പുതിയ രാഷ്ട്രീയ കളികള്‍, യുഡിഎഫ്-എല്‍ഡിഎഫ് കുത്തകയ്ക്ക് തകര്‍ച്ച

തിരുവനന്തപുരം : കേരളത്തില്‍ ക്രൈസ്തവ സഭകള്‍ ബിജെപിയോട് അടുക്കുന്നു, എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും തഴഞ്ഞ് ബി.ജെ.പിയെ ഉയര്‍ത്തിക്കാട്ടി ദീപികയില്‍ ലേഖനം. ഇതോടെ കേരളത്തില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ പിറക്കുകയാണ്.  ക്രൈസ്തവ സഭകളിലെ മേല്‍ അധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തിയതിന്റെ ഗുണം ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിക്കുമെന്നതിന്റെ വ്യക്തമായ സൂചനയായിയാണ് ഈ ലേഖനത്തെ കണക്കാകുന്നത്. പിണറായി സര്‍ക്കാരിനെതിരെയും യുഡിഎഫിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ലേഖനത്തിലുള്ളത്. ക്രൈസ്തവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ മുസ്ലീം വിഭാഗം തട്ടിയെടുക്കുമ്പോള്‍ എല്‍ഡിഫും യുഡിഎഫും നോക്കി നില്‍ക്കുകയാണെന്നും ബിജെപി മാത്രമാണ് ചോദ്യമുയര്‍ത്താനുള്ളതെന്നും ദീപികയുടെ എഡിറ്റോറില്‍ പേജില്‍ വന്ന ലേഖനത്തില്‍ പറയുന്നു.

Read Also : കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച സമീറ ഫാസിലിക്ക് ബൈഡൻ ഭരണകൂടത്തിൽ നിർണായക സ്ഥാനം

ലീഗിനെതിരെയും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ദീപിക ഉയര്‍ത്തിയിരിക്കുന്നത്.

2014 ല്‍ കേരള നിയമസഭ പാസാക്കിയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം അനുസരിച്ച് ന്യൂനപക്ഷ അവകാശങ്ങള്‍ ജനസംഖ്യാനുപാതികമായി വിഭജിക്കപ്പെടേണ്ടതാണ്. കേന്ദ്ര നിയമം അനുസരിച്ച് ന്യൂനപക്ഷാവകാശങ്ങള്‍ക്ക് അര്‍ഹരായ ആറു മതവിഭാഗങ്ങളാണ് ഇന്ത്യയിലുള്ളത്. മുസ്ലീങ്ങള്‍, ക്രൈസ്തവര്‍, സിക്കുകാര്‍, ജൈനമതക്കാര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 26.66 ശതമാനം മുസ്ലീങ്ങളും 18.38 ശതമാനം ക്രൈസ്തവരും ആണ്. ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി വിഭജിച്ചാല്‍ ക്രൈസ്തവര്‍ക്ക് 40.9 ശതമാനം ലഭിക്കണം. മുസ്ലിങ്ങള്‍ ഒഴികെയുള്ള മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 0.34 ശതമാനവും.

എന്നിട്ടുമെന്തേ കേരളത്തില്‍ ന്യുനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇപ്പോഴും മുസ്ലീങ്ങളും മറ്റു മതസ്ഥരുമായി 80:20 എന്ന അനുപാതത്തില്‍ പങ്കുവയ്ക്കപ്പെടുന്നു എന്ന ചോദ്യത്തിന് ഇപ്പോഴുള്ള സര്‍ക്കാരും ജനപ്രതിനിധികളും ഉത്തരം പറയേണ്ടതുണ്ട്.

സ്വര്‍ണക്കള്ളക്കടത്തു കേസില്‍ പലവട്ടം ചോദ്യം ചെയ്തപ്പോള്‍ മന്ത്രി കെ.ടി. ജലീല്‍ താന്‍ പാണക്കാട് തങ്ങള്‍ പറയുന്നതുപോലെ ചെയ്യാമെന്നു വെല്ലുവിളിച്ചത് രക്ഷപ്പെടാന്‍ വേണ്ടി മാത്രമായിരുന്നില്ല. സിമി മുന്‍ പശ്ചാത്തലമുള്ള ഒരു വ്യക്തി പിണറായിയുടെ മന്ത്രിസഭയിലായാലും എത്ര മനോഹരമായി വര്‍ഗീയ തീരുമാനങ്ങള്‍ നടപ്പാക്കുന്നു! എന്നാണ് ലേഖനം ചുണ്ടികാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button