USALatest NewsNewsInternational

കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച സമീറ ഫാസിലിക്ക് ബൈഡൻ ഭരണകൂടത്തിൽ നിർണായക സ്ഥാനം

ന്യൂയോർക്ക് : ആർട്ടിക്കിൾ 370 വിഷയത്തിൽ പാക് നിലപാടിനൊപ്പം നിന്നയാൾക്ക് ബൈഡൻ ഭരണകൂടത്തിൽ നിർണായക സ്ഥാനം. നാഷണൽ എക്കണോമിക് കൗൺസിലിന്റെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതയായ സമീറ  ഫാസിലിയാണ് കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം നാലു ദിവസത്തിനുള്ളിൽ അമേരിക്കയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ മുൻനിരയിൽ സമീറ  ഫാസിലി ഉണ്ടായിരുന്നു. ഇന്ത്യയുടെ അടിച്ചമർത്തലിനെതിരേയും അധിനിവേശത്തിനെതിരേയും പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമീറ  ഫാസിലി പ്രതിഷേധം സംഘടിപ്പിച്ചത്.

അതേസമയം അമേരിക്കയിലെ മുസ്ലിം രാഷ്ട്രീയത്തിൽ പാക് മതമൗലികവാദികളുടെ സ്വാധീനം വ്യക്തമായി തെളിയിക്കുന്ന നിരവധി സംഭവവികാസങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. ഡെമോക്രാറ്റുകളുടെ പല ഉന്നത സ്ഥാനങ്ങളിലും പാക് ബന്ധമുള്ളവരുണ്ട്. ബൈഡന്റെ ഡെപ്യൂട്ടി നാഷണൽ ക്ലൈമറ്റ് അഡ്വൈസറായി പാക് വംശജനായ അലി സെയ്ദിയെ ആദ്യം തന്നെ തെരഞ്ഞെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button