ലക്ഷദ്വീപ് : കൊവിഡ് കേസുകള്‍ ലക്ഷദ്വീപില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി കേന്ദ്രസംഘം. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ ഒരു കുക്കിനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ ജനുവരി മൂന്നിന് കൊച്ചിയില്‍ നിന്ന് കപ്പലില്‍ കാവരത്തിയിലേയ്ക്ക് പുറപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച മുതല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 27 കേസുകളാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സംഘം ഉടന്‍ ലക്ഷദ്വീപിലെത്തും. കവരത്തിയിലാണ് പ്രതിസന്ധി ഏറെ രൂക്ഷം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ ചൊവ്വാഴ്ച മുതല്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments