തൃശ്ശൂര്‍: ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ജനുവരി 23ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ലെവല്‍ക്രോസ് മുക്തകേരളം എന്ന ലക്ഷ്യത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന തടസ്സരഹിത റോഡ് ശൃംഖല പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത് 10 റെയില്‍വേ മേല്‍പ്പാലങ്ങള്‍ വിവിധ ജില്ലകളിലായി നിര്‍മ്മിക്കുന്നത്.
Red Also : നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ധനകാര്യമന്ത്രി തോമസ് ഐസക് മുഖ്യാതിഥിയാകും.ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടന യോഗത്തില്‍ ടി എന്‍ പ്രതാപന്‍ എംപി, കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ എന്നിവര്‍ വിശിഷ്ടാതിഥികളാകും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്യും. ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
Post Your Comments