NattuvarthaLatest NewsKeralaNews

പക്ഷിപ്പനി ; കൈനകരിയിൽ കോഴികളും താറാവുകളും ചത്തു

പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശത്തെ 530 വളർത്തുപക്ഷികളെ നശിപ്പിച്ചു

ആലപ്പുഴ: കൈനകരിയിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തു. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശത്തെ 530 വളർത്തുപക്ഷികളെ നശിപ്പിച്ചു. 305 താറാവ്, 223 കോഴി, 2 പേത്ത എന്നിവയെയാണു നശിപ്പിച്ചത്.

തോട്ടുവാത്തലയിൽ ചത്ത മുട്ടക്കോഴികളുടെ സാംപിൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലബോറട്ടറിയിൽ പരിശോധിച്ചതിന്റെ ഫലം ഇന്നലെ ലഭിച്ചതോടെയാണ് നടപടി. എച്ച്-5 എൻ-8 വിഭാഗത്തിൽപ്പെട്ട വൈറസ് ബാധയാണ് കണ്ടെത്തിയത്.

കൈനകരി പഞ്ചായത്ത് 10, 11 വാർഡുകളിലാണ് പക്ഷികളെ നശിപ്പിക്കൽ (കള്ളിങ്) നടത്തിയത്. 10 അംഗങ്ങൾ വീതമുള്ള 5 ദ്രുത പ്രതികരണ സംഘങ്ങൾ ഇതിനായി പ്രവർത്തിച്ചു. പിപിഇ കിറ്റ് ധരിച്ച്, ഒരു വെറ്ററിനറി ഡോക്ടറുടെ നിർദേശ പ്രകാരമാണ് കേന്ദ്ര മാനദണ്ഡ പ്രകാരം കത്തിക്കൽ പൂർത്തീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button