Latest NewsNewsIndia

ആറു മാസം ഭക്ഷണം നല്‍കാതെ മുറിയില്‍ പൂട്ടിയിട്ടു, മൂത്രം കുടിപ്പിച്ചു :

വീട്ടുകാരുടെ കൊടുംക്രൂരതയ്ക്ക് ഇരയായ വിദ്യാര്‍ത്ഥിനി മരിച്ചു

രാജ്‌കോട്ട്: സ്വന്തം വീട്ടില്‍ ആറു മാസത്തോളം ഭക്ഷണവും വെള്ളവും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ട 25 കാരിയായ സിഎ വിദ്യാര്‍ത്ഥിനി മരിച്ചു. യുവതിയെ സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷിച്ചെങ്കിലും ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഗുജറാത്ത് രാജ്‌കോട്ടിലെ സാധുവസാനി സ്വദേശിനിയായ അല്‍പ സെജ്പാല്‍ (25) ആണ് മരിച്ചത്. സാതി സേവാ ഗ്രൂപ്പ് എന്ന എന്‍ജിഒ അവളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സിഎ വിദ്യാര്‍ഥിനിയായിരുന്നു അല്‍പ. കഴിഞ്ഞ ആറുമാസമായി അല്‍പയെ വീടിനുള്ളില്‍ പൂട്ടിയിരിക്കുകയായിരുന്നു. വീട്ടുകാര്‍ അല്‍പയ്ക്ക് കാര്യമായി ഭക്ഷണവും വെള്ളവും നല്‍കിയിരുന്നില്ല. കഴിഞ്ഞ എട്ടു ദിവസമായി ഒരിക്കല്‍പോലും ഭക്ഷണവും വെള്ളവും നല്‍കിയില്ല.

ഇതോടെ ആല്‍പ അബോധാവസ്ഥയിലായി. അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സാതി സേവാ എന്ന സംഘടനയിലെ പ്രവര്‍ത്തകര്‍ അല്‍പയുടെ വീട്ടിലെത്തുകയും അബോധാവസ്ഥയില്‍ കണ്ടെത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മുറിയില്‍ മൂത്രം നിറഞ്ഞ പ്ലാസ്റ്റിക് ബാഗും കണ്ടെത്തി.

പോലീസും സന്നദ്ധ പ്രവര്‍ത്തകരും വീട്ടിലെത്തിയെങ്കിലും ഉള്ളിലേക്ക് കടക്കാന്‍ വീട്ടുകാര്‍ അനുവദിച്ചില്ല. പിന്നീട് ബലപ്രയോഗത്തിലൂടെയാണ് മുറി തുറന്നത്. വായിലൂടെ നുരപുറത്തുചാടി അബോധാവസ്ഥയിലായിരുന്നു ആ സമയം പെണ്‍കുട്ടി.

ഉടന്‍ തന്നെ പോലീസും സന്നദ്ധ പ്രവര്‍ത്തകരും ആല്‍പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആല്‍പയെ വീട്ടുകാര്‍ മൂത്രവും കുടിപ്പിച്ചിരുന്നതായി പറയുന്നു. മതവിശ്വാസത്തിന്റെ ഭാഗമായാണ് വീട്ടുകാര്‍ ഈ കൊടും ക്രൂരകൃത്യം നടത്തിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button