ന്യൂഡൽഹി: ഹൗറ-കൽക്ക മെയിൽ ട്രെയിനിന്റെ പേര് നേതാജി എക്‌സ്പ്രസ് എന്ന് പുനർനാമകരണം ചെയ്ത് ഇന്ത്യൻ റെയിൽവേ. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് തീരുമാനം.
Read Also : ആധാറിനെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് തള്ളി
12311/12312 ഹൗറ കൽക്ക ട്രെയിനിന്റെ പേര് നേതാജി എക്‌സ്പ്രസ് എന്ന് മാറ്റിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നുവെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. നേതാജിയുടെ ധൈര്യം ഇന്ത്യയെ വികസനത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിച്ചുവെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പഴയ ട്രെയിൻ സർവ്വീസുകളിലൊന്നാണ് ഹൗറ കൽക്കാ മെയിൽ. ഡൽഹിയിലൂടെ ഹൗറയിലേക്കും കൽക്കയിലേക്കും സർവ്വീസ് നടത്തുന്ന ട്രെയിനാണിത്.
Post Your Comments