COVID 19Latest NewsNewsGulfOman

ഒമാനില്‍ എത്തുന്നവര്‍ കുറഞ്ഞത് എട്ട് ദിവസം രാജ്യത്ത് തങ്ങണമെന്ന് അധികൃതര്‍

മസ്‍കത്ത്: ഒമാനില്‍ എത്തുന്നവര്‍ കുറഞ്ഞത് എട്ട് ദിവസം രാജ്യത്ത് തങ്ങണമെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി. രാജ്യത്തേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോരിറ്റി ഇത് സംബന്ധിച്ച അറിയിപ്പുകള്‍ നൽകിയിരിക്കുന്നത്. രാജ്യത്തേക്ക് വരുന്നവര്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പൂര്‍ത്തിയാക്കാതെ മടങ്ങുന്നതിന് ടിക്കറ്റ് റിസര്‍വേഷന്‍ അനുവദിക്കരുതെന്നാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന പുതിയ നിർദ്ദേശം എന്നത്.

രാജ്യത്തേക്ക് വരുന്നവര്‍ ഒമാനില്‍ എത്തുന്നതിന് 72 മണിക്കൂറിനിടെയുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഇതിന് പുറമെ വിമാനത്താവളത്തിലെത്തുമ്പോഴുള്ള കൊവിഡ് പരിശോധനക്കായി 25 റിയാല്‍ നൽക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button