Latest NewsNewsIndia

മലമുകളിൽ ‍ ഒറ്റപ്പെട്ടു കിടന്ന കശ്മീരിലെ ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ച് മോദിസർക്കാർ

ശ്രീനഗര്‍: സ്വതന്ത്ര ഇന്ത്യ 73 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് കശ്മീരിലെ താംത ഗ്രാമത്തില്‍ ആദ്യമായി വൈദ്യുതി എത്തുന്നത്. ജമ്മു ഡിവിഷനിലെ ദോട ജില്ലയിലാണ് ഈ ഉള്‍നാടന്‍ ഗ്രാമം സ്ഥിതിചെയ്യുന്നത്.

Read Also : ആറ് രാജ്യങ്ങളിലേക്കുള്ള കോവിഡ് വാക്‌സിൻ ഇന്ന് മുതൽ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ 

ജമ്മു കശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് താംത ഗ്രാമം വൈദ്യുതിവല്‍ക്കരിച്ചത്. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വിഭിന്നമായി വികസനത്തില്‍ ഏറെ പിന്നിലായിരുന്നു ജമ്മു കശ്മീര്‍. 370ാം വകുപ്പ് റദ്ദാക്കി സംസ്ഥാനം പുനര്‍ക്രമീകരിച്ച്‌ കേന്ദ്ര ഭരണ പ്രദേശങ്ങളായശേഷം ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കുപോലും അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം എത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഗവര്‍ണര്‍ സംഘടിപ്പിച്ച പരിപാടിക്കിടെ താംത ഗ്രാമവാസികള്‍ ഉന്നയിച്ച ആവശ്യപ്രകാരമാണ് ഗ്രാമത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്.

പരിപാടിക്കിടെ ദോട ജില്ലാ ഭരണകൂടത്തോട് ഒരു മാസത്തിനുള്ളില്‍ ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കാന്‍ ഗവര്‍ണര്‍ ഉത്തരവിടുകയായിരുന്നു. ഇതോടെ ദോട ജില്ലാ ഭരണകൂടം 10 ദിവസത്തെ റെക്കോര്‍ഡ് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മലമുകളില്‍ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഗ്രാമത്തിലേക്ക് വൈദ്യുതി എത്തിച്ചു. കടുത്ത മഞ്ഞുവീഴ്ചയേയും പ്രതികൂല കാലാവസ്ഥകളേയും അതിജീവിച്ചാണ് വൈദ്യുതി വിതരണ സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button