![](/wp-content/uploads/2021/01/athira-death.jpg)
കല്ലമ്പലത്ത് നവവധുവിന്റെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാനാവാതെ പൊലീസ്. ഒന്നരമാസം മുൻപ് വിവാഹിതയായ ആതിര ഭർത്താവുമായി സന്തോഷത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ. മൊഴികളൊന്നും തന്നെ ആതിരയുടെ ഭർത്താവ് ശരത്തിനെയോ ഭർതൃമാതാവിനെയോ സംശയത്തിന്റെ മുനയിൽ നിർത്തുന്നില്ല. എന്നാൽ, ആതിരയുടെ അമ്മയുടെ മൊഴികൾ പൊലീസിന് ചില സംശയങ്ങളെല്ലാം ഉണ്ടാക്കുന്നതായി റിപ്പോർട്ട്.
കൊലപാതക സാദ്ധ്യത കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രാഥമിക തെളിവുകളെല്ലാം ആത്മഹത്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പക്ഷേ, ആത്മഹത്യ ചെയ്യാനുള്ള കാരണം കണ്ടെത്താൻ പൊലീസിനായിട്ടില്ല. ആതിര മരിച്ചദിവസം അമ്മ ശ്രീന വീട്ടിലെത്തിയത് എന്തിനെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. എന്തിനാണ് എത്തിയതെന്ന് ചോദിച്ചപ്പോള്‍ വെറുതെ വന്നതെന്നായിരുന്നു മൊഴിനല്‍കിയത്. ആതിരയുടെ അമ്മയുടെ മൊഴി ശരിയാണോ എന്ന് പരിശോധിക്കും.
ഒന്നരമാസം മുമ്പ് വിവാഹിതയായ ആതിരയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭര്‍ത്താവ് ശരത്തിന്റെ വര്‍ക്കല മുത്താനയിലെ വീട്ടിലെ കുളിമുറിയില്‍ കഴുത്തറുത്തും കൈത്തണ്ടകളിലെ ഞരമ്പുകള്‍ മുറിച്ചും ആത്മഹത്യചെയ്ത നിലയില്‍ കണ്ടത്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ ശ്രീന പറയുന്നത്.
Post Your Comments