KeralaLatest NewsNews

സംസ്ഥാന കോണ്‍ഗ്രസിനെ നയിക്കാന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് ഇനി വടക്കു നിന്നും കരുത്തനായ നേതാവ്

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിനെ നയിക്കാന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് ഇനി വടക്കു നിന്നും കരുത്തനായ നേതാവ് . കെ.സുധാകരന്‍ എം.പിക്ക് കെപിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കിയേക്കുമെന്നാണ് സൂചന. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് കെ സുധാകരനെ ചുമതല ഏല്‍പ്പിക്കാന്‍ നീക്കം നടക്കുന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നീക്കം.

Read Also : സോണിയ ഗാന്ധി തള്ളിയ കെ.വി.തോമസിനായി വാതില്‍ തുറന്ന് സിപിഎം

അതേസമയം താല്‍ക്കാലികമെങ്കില്‍ ഏറ്റെടുക്കാനില്ലെന്ന നിലപാടിലാണ് കെ.സുധാകരന്‍. പദവി സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അധ്യക്ഷനാകാന്‍ താല്‍പര്യമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ദേശീയ നേതാക്കളുമായി സംസാരിച്ചെന്നും സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാവ് കെ വി തോമസ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ അദ്ദേഹത്തെ നഷ്ടപ്പെടുത്തില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയും പരിഗണിക്കപ്പെടുന്നുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button