
മസ്‍കത്ത്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 135 പേർക്ക് കൂടി പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,32,146 ആയി ഉയർന്നിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കൊവിഡ് ബാധിച്ചു രണ്ടു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിച് ഒമാനിൽ മരിച്ചവരുടെ എണ്ണം 1516 ആയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 185 പേർക്കാണ് രോഗം ഭേദമായത്. ഇവരുള്‍പ്പെടെ 1,24,398 പേർ രോഗമുക്തരായിട്ടുണ്ട്.
Post Your Comments