COVID 19NattuvarthaLatest NewsKeralaNews

വാക്സീൻ സ്വീകരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം കുറയുന്നു

ഇന്നലെ വാക്സിനേഷന് എത്തേണ്ട 900 പേരിൽ വന്നത് 580 പേർ മാത്രം

കോട്ടയം: ജില്ലയിൽ കോവിഡ് വാക്സീൻ സ്വീകരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം കുറയുന്നു. ഇന്നലെ വാക്സിനേഷന് എത്തേണ്ട 900 പേരിൽ വന്നത് 580 പേർ മാത്രം. വാക്സീൻ സ്വീകരിക്കുന്നതിൽ വിമുഖത പ്രകടമാണെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു. ഇതേപ്പറ്റി ഇന്ന് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.

ഏത് വിഭാഗം ആരോഗ്യ പ്രവർത്തകരാണ് വാക്സിനേഷനോട് വിമുഖതയുള്ളതെന്നും പരിശോധിക്കും. 2,700 പേർ വാക്സീൻ സ്വീകരിക്കേണ്ട സ്ഥാനത്ത് സ്വീകരിച്ചത് 1,690 ആരോഗ്യപ്രവർത്തകർ മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button