Latest NewsNewsInternational

‘ഇസ്‌ലാം ഒരു മതമല്ല, അവർ യുദ്ധതല്‍പ്പരരാണ്’ പരാമര്‍ശവുമായി ആര്‍ച്ച് ബിഷപ്പ്; പൊട്ടിത്തെറിച്ച് തുര്‍ക്കി

ഇസ്‌ലാമിനോട് ശത്രുതയിലേക്കും ആക്രമത്തിലേക്കും സമൂഹത്തെ പ്രേരിപ്പിക്കുന്ന ഈ പ്രകോപന പ്രസ്താവന ഇസ്‌ലാമോഫോബിയ എവിടെ എത്തിച്ചേര്‍ന്നെന്ന ഭയാനകമായ സ്ഥിതി കാണിക്കുന്നു,’

അതെൻസ്: ഇസ്‌ലാം മതത്തെക്കുറിച്ച് വിവാദ പരാമര്‍ശവുമായി ഗ്രീസിലെ ആര്‍ച്ച്ബിഷപ്പ്. ഇസ്‌ലാം ഒരു മതമല്ലെന്നും ഒരു രാഷ്ട്രീയ മൂവ്‌മെന്റാണെന്നുമാണ് ഗ്രീസിലെ ഉന്നത മതപുരോഹിതനായ ലെര്‍നൊയ്‌മൊസ് അഭിപ്രായപ്പെട്ടത്. ഗ്രീസിലെ സ്വകാര്യ ടെലിവിഷനായ ഓപണ്‍ ടിവിയിലായിരുന്നു വിവാദ പരാമര്‍ശം. ഓട്ടോമന്‍ സാമ്രാജ്യത്തിനെതിരെ ഗ്രീക്ക് റെവല്യൂഷന്‍ നല്‍കിയ സംഭാവനകളെ പറ്റിയായിരുന്നു ചാനലില്‍ ഇദ്ദേഹം സംസാരിച്ചത്.

‘ നമുക്കറിയാവുന്നതു പോലെ ഇസ്‌ലാം ഒരു മതമല്ല. ഒരു രാഷട്രീയ പാര്‍ട്ടിയാണ്. അതിന്റെ അനുയായികള്‍ യുദ്ധതല്‍പ്പരരാണ്, വ്യാപിക്കുന്നവരാണ്,’ ഗ്രീക്ക് പുരോഹിതന്‍ പറഞ്ഞു. പരാമര്‍ശം വന്‍ വിവാദത്തിനാണ് വഴിവെച്ചത്. നിരവധി മതപുരോഹിതര്‍ ഈ പരാമര്‍ശത്തിനെതിരെ രംഗത്തു വന്നു. അയല്‍ രാജ്യമായ തുര്‍ക്കിയിലും ഇത് വിവാദമായി.പുരോഹതിന്റെ വാക്കുകള്‍ അപലപനീയമാണെവന്നാണ് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.

Read Also: പ്രണയ തുരങ്കം: നിർമാണത്തൊഴിലാളി അയല്പക്കത്തെ കാമുകിയുടെ വീട്ടിൽ പോകാൻ നിർമിച്ച രഹസ്യ തുരങ്കം കയ്യോടെ പിടികൂടി ഭർത്താവ്

‘ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ ഇസ്‌ലാമിനെതിരെ ഗ്രീസിലെ ആര്‍ച്ച് ബിഷപ്പ് നടത്തിയ അഹങ്കാരപരമായ പ്രസ്താവനകളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇസ്‌ലാമിനോട് ശത്രുതയിലേക്കും ആക്രമത്തിലേക്കും സമൂഹത്തെ പ്രേരിപ്പിക്കുന്ന ഈ പ്രകോപന പ്രസ്താവന ഇസ്‌ലാമോഫോബിയ എവിടെ എത്തിച്ചേര്‍ന്നെന്ന ഭയാനകമായ സ്ഥിതി കാണിക്കുന്നു,’ തുര്‍ക്കി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

എന്നാൽ ‘സംയുക്ത ചര്‍ച്ചകള്‍ക്കുള്ള പ്രാഥമിക തയ്യാറെടുപ്പുകള്‍ നടക്കുന്ന സമയത്താണ് ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നത് ഈ പ്രക്രിയയെ ദുര്‍ബലപ്പെടുത്താനുള്ള നിര്‍ഭാഗ്യകരമായ നടപടിയാണ്,’ പ്രസ്താവനയില്‍ പറയുന്നു. തുര്‍ക്കി സൈന്യവും ഗ്രീസ് സൈന്യവും മെഡിറ്ററേനിയന്‍ കടലിടുക്കില്‍ നടത്തിയ സംഘര്‍ഷം അയഞ്ഞിരിക്കവെയും ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ വേണ്ടി ചര്‍ച്ചകള്‍ നടക്കാനിരിക്കെയുമാണ് പുരോഹിതന്റെ വിവാദ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button