COVID 19NattuvarthaLatest NewsKeralaNews

തൃശ്ശൂരിൽ വാക്സിനേഷൻ എടുത്തത് 70% മാത്രം

രജിസ്റ്റർ ചെയ്തവരിൽ 30% പേർ കുത്തിവയ്പെടുക്കാൻ എത്തിയില്ല

തൃശൂർ: രണ്ടാം ദിവസമായ ഇന്നലെയും ജില്ലയിൽ വാക്സിനേഷൻ എടുത്തത് 70% മാത്രം. രജിസ്റ്റർ ചെയ്തവരിൽ 30% പേർ കുത്തിവയ്പെടുക്കാൻ എത്തിയില്ല. ആരോഗ്യപ്രവർത്തകരായിട്ടു പോലും 100% നേട്ടം കൈവരിക്കാനാവാത്തത് ക്രമീകരണത്തിലെ അപാകം മൂലമാണെന്ന് ആരോപണമുയരുന്നുണ്ട്.

ഇന്നലെ ഇതര ജില്ലയിൽ പരീക്ഷാ ഡ്യൂട്ടിക്കു പോയവരും പട്ടികയിൽ ഉണ്ടായിരുന്നു. എസ്എംഎസ് ലഭിക്കാത്തവരോ ശ്രദ്ധിക്കാത്തവരോ ഉണ്ടാകും. ഇതോടെ വാക്സീൻ എടുക്കാൻ ഓരോ ദിവസവും നിശ്ചയിക്കപ്പെട്ട എല്ലാവർക്കും എത്താൻ കഴിയുന്നില്ല. വരാത്തവർക്കായി മറ്റൊരു ദിവസം വീണ്ടും ക്രമീകരണം ഏർപ്പെടുത്തേണ്ടി വരും. ഫലത്തിൽ 3 ദിവസം കൊണ്ട് പൂർത്തിയാക്കാൻ നിശ്ചയിച്ചിരിക്കുന്ന എണ്ണം ആളുകൾക്ക് ഒരുദിവസം അധികമായി നൽകേണ്ടിവരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button