![](/wp-content/uploads/2021/01/alex.jpg)
തിരുവനന്തപുരം തിരുവല്ലത്ത് വയോധികയെ വീട്ടുജോലിക്കാരിയുടെ മകൻ കൊലപ്പെടുത്തിയത് നാടിനെ ഒട്ടാകെ ഞെട്ടിച്ച സംഭവമായിരുന്നു. 78 കാരി ജാന്‍ ബീവിയെ സ്വന്തം മക്കളില്‍ ഒരാളായി വളര്‍ത്തിയ വീട്ടുജോലിക്കാരിയുടെ മകനായ അലക്സ് ഗോപനാണ് കൊലപ്പെടുത്തിയത്. തെളിവെടുപ്പിനായി അലക്സിനെ സംഭവസ്ഥലത്തെത്തിച്ചപ്പോൾ നാടകീയ സംഭവങ്ങൾ അരങ്ങേറി.
‘എന്തിനാണ് മോനേ നീ അമ്മയേ കൊന്നത്..? ചോദിച്ചിരുന്നെങ്കില്‍ ആ സ്വര്‍ണം നിനക്ക് തരുമായിരുന്നില്ലേ..’ എന്ന ഈ ചോദ്യത്തിന് മുന്നിൽ ഭാവവ്യത്യാസമില്ലാതെ അലക്സ് നിലയുറപ്പിച്ചു. വയോധികയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് അലക്സ് പൊലീസിനോട് വിശദീകരിച്ചു.
ആറാം ക്ലാസ് മുതല്‍ മുത്തശ്ശിയോടപ്പമാണ് അലക്സ് ഈ വീട്ടിലേക്ക് എത്തിയത്. അന്നുമുതല്‍ വീട്ടില്‍ എവിടെയും കയറാനുള്ള സ്വാതന്ത്ര്യം. മറ്റു ചെറുമക്കളേ പോലെ നാനി എന്നാണ് ചാന്‍ ബീവിയേ അലക്സും വിളിച്ചിരുന്നത്. പലപ്പോഴും അലക്സ് ഈ വീട്ടിൽ നിന്നും പണം മോഷ്ടിച്ചിരുന്നു.
ജനുവരി എട്ടിനായിരുന്നു അലക്സ് കൃത്യം നടത്തിയത്. ഉച്ചക്ക് രണ്ടു മണിയോടെയാണ് അലക്സ് വീട്ടിലേക്ക് എത്തുന്നത്. മാല പൊട്ടിച്ച് രക്ഷപെടാനായിരുന്നു പദ്ധതി. പക്ഷേ, അലക്സിനെ ആ അമ്മ തിരിച്ചറിഞ്ഞതോടെയാണ് കൊലപ്പെടുത്തി സ്വന്തം തടി സംരക്ഷിക്കാനാണ് അലക്സ് ശ്രമിച്ചത്.
Post Your Comments