ന്യൂഡല്‍ഹി: ചൈനീസ് പട്ടാളം ഇന്ത്യയുടെ ഭൂമി കൈയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ചൈന നടത്തുന്നത് താത്ക്കാലിക നിര്‍മ്മാണങ്ങളല്ലെന്നാണ് ഒവൈസി അവകാശപ്പെട്ടത്.
Read Also : രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് കേരളം ; റിപ്പോർട്ട് പുറത്ത്
അരുണാചല്‍, ലഡാക്ക്, സിക്കിം എന്നിവിടങ്ങളില്‍ ചൈനീസ് പട്ടാളം ഇന്ത്യയുടെ ഭൂമി തുടര്‍ച്ചയായി കൈയ്യേറുകയാണ്. ചൈനീസ് പട്ടാളം സ്ഥിരമായ നിര്‍മ്മാണങ്ങള്‍ നടത്തുന്നു എന്നാണ് അരുണാചലിന്റെ ഭൂപടം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഭൂമി ചൈന കൈയ്യേറുമ്പോൾ പ്രധാനമന്ത്രി എന്തുകൊണ്ടാണ് നിശബ്ദനാകുന്നതെന്നും ഒവൈസി ചോദിച്ചു.
കഴിഞ്ഞ ദിവസവും ഒവൈസി സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അരുണാചല്‍ അതിര്‍ത്തിയില്‍ ചൈന ഒരു ഗ്രാമം തന്നെ നിര്‍മ്മിച്ചെന്നായിരുന്നു ഒവൈസിയുടെ ആരോപണം.
Post Your Comments